കമ്യൂണിറ്റിയുമായി ബന്ധപ്പെട്ടുള്ള പുതിയ പദങ്ങളും പ്രവണതകളും സംബന്ധിച്ച ചോദ്യങ്ങൾ മിക്കപ്പോഴും ഞങ്ങളുടെ ഉപഭോക്താക്കളിൽ നിന്നും ലഭിക്കാറുണ്ട്. ആ ഗണത്തിൽ പ്പെട്ട ഒരു പദമാണ് പോപ്പേഴ്സ് (Poppers). ആൽക്കയിൽ നൈട്രേറ്റ് എന്നറിയപ്പെടുന്ന ലൈംഗികപ്രവൃത്തിവേളയിൽ ഉപയോഗിക്കുന്ന രാസ/ലഹരി പദാർത്ഥങ്ങളാണ് പോപ്പേഴ്സ്. ദ്രവരൂപത്തിൽ ചെറിയ കുപ്പികൾ വിൽക്കപ്പെടുന്ന ഇവ ഉപയോഗവേളയിൽ (കുപ്പി തുറന്നാൽ)വാതകരൂപം കൈവരിക്കും.
നിങ്ങളുടെ രക്തധമനികളെ വികസിപ്പിക്കുന്ന ഈ പദാർത്ഥം രക്തസമ്മർദ്ദം കുറക്കുകയും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ചെയ്യും. ഇതിനനുസൃതമായി നിങ്ങളിൽ ഉന്മാദാവസ്ഥ രൂപപ്പെടുകയോ ശരീരതാപം വർദ്ധിക്കുകയോ ചെയ്യും. നിമിഷാർദ്ധനേരത്തേക്കോ അഥവാ കുറച്ച് നിമിഷത്തേക്കോ ഈ ലഹരിപ്രവാഹം നീണ്ട് നിൽക്കാം. പോപ്പേഴ്സ് ഉപയോഗിക്കുന്ന ചിലർക്ക് തലവേദനയും തലചുറ്റലും ഉണ്ടായേക്കാം.
മിക്കരാജ്യങ്ങളിലും പോപ്പേഴ്സ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല എങ്കിലും ഇവയുടെ തെറ്റായ ഉപഭോഗരീതി(അമിത മദ്യപാനം മൂലമുള്ളത് പോലെ) ഗുരുതര ആരോഗ്യവിഷമങ്ങൾ വരുത്തിയേക്കാം. ഓരോ തരം പോപ്പേഴ്സും ഓരോ ആളിലും വ്യത്യസ്ത പ്രഭാവമാണ് സൃഷ്ടിക്കുന്നത്; ഒരേ ആളിൽ തന്നെ ഒരു തരം പോപ്പേഴ്സ് എല്ലാഴ്പോയും ഒരേപോലെ ആവില്ല പ്രവർത്തിക്കുന്നത്. "നിങ്ങൾ മുൻപ് പോപ്പേഴ്സ് ഉപയോഗിക്കാത്ത ആളാണെങ്കിൽ പുതുതായി ഉപയോഗിക്കുന്നതിന് മുൻപ് ഒരൽപം അളവിൽ ഇത് വലിച്ച് നോക്കിയശേഷം മാത്രം പതിയെ പതിയെ കൂടുതൽ സമയമെടുത്ത് ഇതിന്റെ പുക എടുക്കുക" എന്ന് സാൻഫ്രാൻസിസ്കോ എയ്ഡ്സ് ഫൌണ്ടേഷൻ നിർദ്ദേശിക്കുന്നു.
പോപ്പേഴ്സിന്റെ ഉപഭോഗം നിങ്ങളുടെ രക്തസമ്മർദത്തെ ബാധിക്കുന്നതിനാൽ മറ്റു മരുന്നുകൾ കഴിക്കുന്നവർ/ ഉപയോഗിക്കുന്നവർക്ക് ഇതുമൂലം പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഉദ്ധാരണക്ഷമതക്കുള്ള മരുന്നു കഴിക്കുന്നവരാണെങ്കിൽ പോപ്പേഴ്സിന്റെ ഉപയോഗം ക്രമാധീതമായ തരത്തിൽ രക്തസമ്മർദ്ദം താണ് പോവാം. നിയമവിരുദ്ധമായ മറ്റു ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർക്കും പോപ്പേഴ്സിന്റെ ഉപയോഗം ഹൃദയപ്രശ്നങ്ങൾ സൃഷ്ടിക്കാം. പോപ്പേഴ്സ് വലിക്കുമ്പോൾ കുപ്പിയിലെ ദ്രാവകം അറിയാതെ തൂവി ഉപയോഗിക്കുന്ന ആളിന്റെ മൂക്കിനും വായുടെ ചുറ്റുമായി തൊലിപ്പുറത്ത് പൊള്ളലേൽക്കാനും സാധ്യതയുണ്ട്.
ഒരാളുടെ നീരസമനോഭാവത്തെ ലഘൂകരിക്കുന്ന അവസ്ഥസൃഷ്ടിക്കുന്ന പോപ്പേഴ്സ് ഉപയോഗിക്കുന്നതിന് മുൻപേ തന്നെ നിങ്ങളുടെ പങ്കാളിയും നിങ്ങളും തമ്മിൽ സുരക്ഷിതമായ രീതിയിൽ ഏതൊക്കെ തരം ലൈംഗിക-പ്രവർത്തികൾ ചെയ്യാൻ പോവുന്നു എന്ന് പരസ്പരധാരണയാവേണ്ടതുണ്ട് (ഉദാ: നിങ്ങളുടെ എച്.ഐ.വി/ ലൈംഗിക സാംക്രമിക രോഗങ്ങൾ എന്നിവയുടെ പരിശോധനാ നില, ഉറ ഉപയോഗിക്കാനുള്ള സന്നദ്ധത എന്നിവ).ലഹരിപദാർത്ഥങ്ങളുടെ ഉപയോഗവും നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട സംശങ്ങൾക്കായി നിങ്ങളുടെ അടുത്തുള്ള ആരോഗ്യവിദഗ്ധയെ സമീപിക്കുക.
പോപ്പേഴ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരം ഇവിടെ നിന്നും ലഭ്യമാണ്.