ലൈംഗികജന്യരോഗപരിശോധനയിൽ പോസ്റ്റിറ്റിവ് ആയി തെളിഞ്ഞാൽ അത് വളരെ വൈകാരികമായ ഒരവസ്ഥ ആയിരിക്കും. ശാരീരികമായും മാനസികമായും സ്വയം കരുതേണ്ട വളരെ പ്രധാനപ്പെട്ട ഒരു ജീവിതഘട്ടം കൂടിയായിരിക്കും അത്.
നിങ്ങൾക്ക് പിന്തുണ നൽകാൻ സാധിക്കുന്ന ആളുകളോട് സംസാരിക്കുക വഴി, നിങ്ങൾക്ക് വിശ്വാസമുള്ള ആളുകളോട് കാര്യം തുറന്നു പറഞ്ഞു ചികിത്സാകാലയളവിൽ ഏകാന്തമായിരിക്കാതെ ഇരിക്കുക വഴിയായും ഒക്കെ സ്വയം കരുതൽ ഉപാധികളാണ്. .
നിങ്ങളുടെ താനെന്ന ആരോഗ്യത്തെ പരിപാലിക്കുന്ന ഈ ഘട്ടത്തിൽ നിങ്ങളുടെ മുൻ-സമീപകാല ലൈംഗിക പങ്കാളിയേയും (പങ്കാളികലെയും) ലൈംഗികജന്യരോഗപരിശോധന നടത്താൻ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ രോഗാവസ്ഥ അവരെ അറിയിക്കുന്നത് വഴി അവരെയും അടിയന്തിരമായി പരിശോധന നടത്താൻ സജ്ജരാക്കാവുന്നതാണ്.
ഇങ്ങനെ നിങ്ങളുടെ പങ്കാളിയോട് പരിശോധന നടത്താൻ നേരിട്ട് പറയാൻ പറ്റിയെന്നു വരില്ലെങ്കിലും മറ്റേതെങ്കിലും തരത്തിൽ അവരെ വിവരം അറിയിക്കുക. നേരിട്ട് ഈ വിവരം അറിയിക്കുന്നത് ചിലപ്പോയൊക്കെ നാണക്കേടുണ്ടാക്കുന്ന ഒരു കാര്യമാവാം പലർക്കും. അമേരിക്കയിൽ ഒക്കെ TellYourPartner.org എന്ന വെബ്സൈറ്റ് വഴിയായി നിങ്ങളുടെ പങ്കാളിയെ വിവരം അറിയിക്കാനുള്ള സംവിധാനമുണ്ട്. എന്തൊക്കെയാണെങ്കിലും ഈ കാര്യം നിങ്ങളുടെ പങ്കാളിയെ അറിയിക്കണോ വേണ്ടയോ എന്നുള്ള തീരുമാനം നിങ്ങളുടേത് മാത്രമാണ്.