നിങ്ങൾ ലൈംഗിക-പ്രവർത്തിയുടെ കാര്യത്തിൽ സജീവമായിട്ടുള്ള ഒരാളാണെങ്കിൽ സ്ഥിരമായുള്ള എച്.ഐ.വി പരിശോധന മാത്രമാണ് നിങ്ങളുടെ എച്.ഐ.വി നില അറിയുവാനുള്ള ഒരേയൊരു വഴി. പക്ഷെ നിങ്ങളുടെ അടുത്തുള്ള ഒരു ക്ലിനിക് കണ്ടെത്താനോ അവിടെയുള്ള പരിശോധനാ സംവിധാനത്തിന്റെ സുരക്ഷയിലോ സ്വകാര്യതയിലോ ചിലപ്പോൾ നിങ്ങൾക്കാശങ്ക ഉണ്ടാവാം.
ചില നാടുകളിൽ വീട്ടിലുപയോഗിക്കാവുന്ന എച്.ഐ.വി പരിശോധനകിറ്റ് ലഭ്യമാണ്. പക്ഷെ ഒരു ക്ലിനിക്കിൽ ലഭ്യമാവുന്ന അത്രയും കൃത്യതയോടെയുള്ള പരിശോധനാഫലം വീട്ടിലുപയോഗിക്കാവുന്ന എച്.ഐ.വി പരിശോധനകിറ്റ് മുഖേന ലഭിക്കണമെന്നില്ല. പക്ഷെ പരിശോധനാക്ലിനിക്കിലോ മറ്റോ ചെന്ന് പരിശോധന നടത്തുന്നത് സാധിക്കാത്ത സാഹചര്യങ്ങളിൽ ഇത് ഉപകാരപ്പെടും
വീട്ടിലുപയോഗിക്കാവുന്ന എച്.ഐ.വി പരിശോധനകിറ്റിന്റെ ഉപയോഗം 23 മുതൽ 90 ദിവസം വരെ നടത്തിയാലാണ് കൃത്യമായ ഫലം ലഭിക്കാനാവുക. ഈ ദിവസങ്ങൾക്കിടയിൽ എച്.ഐ.വി പോസിറ്റിവ് ആയിരിക്കെ തന്നെ ഫലം നെഗറ്റീവ് എന്നും കാണിച്ചേക്കാം. അതുകൊണ്ട് തന്നെ വിൻഡോ -പീരിയഡിലും അതിന് ശേഷവും പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. പരിശോധന കിറ്റിനൊപ്പമുള്ള വിശദാംശങ്ങളിൽ ഇതുമായി ബന്ധപ്പെട്ട സമയ-ഘടനയെ ക്കുറിച്ചുള്ള വിവരങ്ങളും , എപ്പോൾ പരിശോധിച്ചാലാണ് എച്.ഐ.വി ആന്റി-ബോഡീസ് ഉണ്ടോ എന്നറിയാൻ സാധിക്കുക എന്നീ വിവരങ്ങൾ ഉണ്ടായിരിക്കും. കഴിഞ്ഞ 72 മണിക്കൂറിനിടയിൽ നിങ്ങൾക്ക് അണുബാധ ഉണ്ടാവാൻ സാധ്യതയുള്ള ലൈംഗികപ്രവർത്തിയിൽ ഏർപ്പെട്ടു എങ്കിൽ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ-വിദഗ്ധയെ കണ്ട് PEP (പോസ്റ്റ് എസ്പോഷർ പ്രോഫാലിസിസ്) ലഭ്യതയെക്കുറിച്ച് ആരായുക.
നിലവിൽ രണ്ടു തരത്തിലുള്ള ഗാർഹിക പരിശോധന രീതികൾ ഉണ്ട്. ഒന്ന് ഒരു പരിശോധനാ കിറ്റാണ്; നിങ്ങളുടെ ഉമിനീർ പഞ്ഞികൊണ്ട് എടുത്തിട്ട് അത് അപ്പോൾ തന്നെ പരിശോധിക്കുന്ന രീതി. പിന്നൊന്ന് നിങ്ങളുടെ രക്തസാമ്പിൾ എടുത്ത് അത് അടുത്തുള്ള ലാബിലേക്ക് അയക്കുന്ന രീതി. ഈ പരിശോധനകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബിൽഡിങ് ഹെൽത്തി ഓൺലൈൻ കമ്യൂണിറ്റീസ് എന്നതിൽ നിന്നറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക
വീട്ടിൽ ചെയ്ത പരിശോധനയിൽ നിങ്ങൾ പോസിറ്റിവ് ആയി കണ്ടെത്തിയെങ്കിൽ ഒരു ആരോഗ്യവിദഗ്ധയെ കണ്ട് പരിശോധനാഫലം ഉറപ്പിക്കുന്നത് എന്ത് കൊണ്ടും നല്ലതായിരിക്കും. വീട്ടിലെടുക്കുന്ന പരിശോധനാ ഫലം ഒരു പക്ഷെ തെറ്റാവാൻ സാധ്യതയുണ്ട്. ഔദ്യോഗിക പരിശോധനാ കേന്ദ്രത്തിൽ നിന്നുമുള്ള ഫലവും പോസിറ്റിവ് ആണെങ്കിൽ നിങ്ങൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ ആരംഭിക്കാവുന്നതും മറ്റു പിന്തുണാ സംവിധാനങ്ങൾ തേടാവുന്നതാണ്. പരിശോധനാഫലം നെഗറ്റിവ് ആണെങ്കിൽ തുടർന്നും നിങ്ങൾ പരിശോധന നടത്തുന്നത് അഭികാമ്യമാവും. എച്.ഐ.വി ബാധ തടയുന്ന പ്രെപ്(PrEP) ഉപയോഗത്തെക്കുറിച്ചും നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യസേവനദാതാവിനോട് സംസാരിക്കാവുന്നതാണ്
നിലവിൽ, യൂറോപ്പിലും അമേരിക്കയിലും ഗാർഹിക പരിശോധനാ കിറ്റുകൾ ലഭ്യമാണ്. നിങ്ങൾക്ക് ലഭ്യമാവുന്ന എച്.ഐ.വി ഗാർഹിക പരിശോധനാ കിറ്റുകൾ ഏതൊക്കെയെന്ന് ഇവിടെ നിന്നറിയാം. ഇത്തരം കിറ്റുകളുടെ ഉപയോഗം നിങ്ങൾക്ക് യോജിച്ചതല്ലാ എങ്കിൽ നിങ്ങളുടെ അടുത്തുള്ള പരിശോധനാ കേന്ദ്രത്തെ ബദ്ധപ്പെടാവുന്നതാണ്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക