ഉറകൾ, ഗർഭനിരോധന ഗുളികകൾ , മറ്റ് ദീർഘകാല ഗർഭനിരോധനസംവിധാനങ്ങൾ വഴിയൊക്കെ ഗർഭനിരോധനം സാധ്യമാക്കാം. ട്രാൻസ്ജെൻഡർ ആളുകളുടെ ഗർഭധാരണത്തെക്കുറിച്ചാലോചിക്കുമ്പോൾ അത് ശരീരത്തെക്കുറിച്ചുള്ള നമ്മുടെ സാമ്പ്രദായികചിന്തകളോട് ചേർന്ന് നില്കണമെന്നില്ല. പക്ഷെ, ഇതുമായി ബന്ധപ്പെട്ടുള്ള തിരഞ്ഞെടുപ്പുകൾ അറിഞ്ഞിരിക്കുന്നത് ഒരു പക്ഷേ നിങ്ങൾ ഗർഭധാരണം ആഗ്രഹിക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തി ആണെങ്കിൽ ഉപകാരപ്പെടും.
ഗർഭപരിധോധന നടത്തുക, ഇതുമായി ബന്ധപ്പെട്ട് പങ്കാളിയോട് സംസാരിക്കുക എന്നിവയൊക്കെ പല കാരണങ്ങളാൽ ബുദ്ധിമുട്ടുള്ള കാര്യമാവാം, പക്ഷെ അത് ചെയ്യുന്നത് നിങ്ങളുടെ ശാരീരിക-ലൈംഗിക ആരോഗ്യത്തെ നിയന്ത്രിക്കാൻ സഹായകരമാവും
ഹോർമോൺസ് എടുക്കുന്ന ഒരാൾ ആണെങ്കിൽ ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രജൻ എന്നിവ കൊണ്ട് മാത്രം ജനന നിയന്ത്രണം ഫലവത്താവണമെന്നില്ല. ജനനനിയന്ത്രണം നിങ്ങളുടെ ഹോർമോൺ ചികിത്സയുമായി തടസ്സപ്പെട്ട് നില്കുമെന്ന തോന്നലുണ്ടെങ്കിൽ ഹോർമോൺ-രഹിത കുടുംബാസൂത്രണകാര്യങ്ങൾ ആരായാവുന്നതാണ്. സംശയമുള്ള ഓരോ സാഹചര്യത്തിലും ഒരു ആരോഗ്യവിദഗ്ദ്ധയോട് സഹായം ആവശ്യപ്പെടാവുന്നതാണ്, അദ്ദേഹം നിങ്ങൾക്കുള്ള ഏറ്റവും മികച്ച കാര്യം തന്നെ നിർദേശിക്കുന്നതായിരിക്കും
സുരക്ഷിത ലൈംഗിക-പ്രവർത്തികളുമായി ബന്ധപ്പെട്ടുള്ള കൂടുതൽ കാര്യങ്ങൾ അറിയാനായി സേഫർ സെക്സ് ഫോർ ട്രാൻസ്ബോഡീസ് എന്ന ലിങ്ക് പരിശോധിക്കുക.