ലൈംഗികസമ്പർക്കം വഴിയായി പകരുന്ന രോഗങ്ങളെ പൊതുവിൽ എസ്.റ്റി.ഡി(STD) / എസ്.റ്റി.ഐ(STI) എന്ന് സൂചിപ്പിക്കും. സുരക്ഷിതമല്ലാത്ത ഏത് തരത്തിൽ ഉള്ള ലൈംഗിക-സമ്പർക്കത്തിൽ ആണ് ഏർപ്പെടുന്നത് എന്നതനുസരിച്ച് പകരാവുന്ന പലതരത്തിലുള്ള ലൈംഗിക-സാംക്രമിക രോഗങ്ങലുണ്ട്
ഇവയെല്ലാം ഒരേ തരത്തിൽ അല്ല പകരുന്നതെന്ന് സാരം. ഗൊണോറിയ, ക്ലെമെഡിയ മുതലായവ ശരീരദ്രവങ്ങളായ ശുക്ലം, യോനീസ്രവങ്ങൾ മുതലായവയിലൂടെ പകരുമ്പോൾ സിഫിലിസ് , ഹെർപ്പസ് മുതലായവ ചർമ-സ്പര്ശനം വഴിയായി പകരുന്നവയാണ്.
ചിലപ്പോൾ ലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ നിങ്ങൾക്കോ നിങ്ങളുടെ പങ്കാളിക്കോ മേൽപ്പറഞ്ഞ രോഗങ്ങൾ ഉണ്ടാവാം/വരാം. ആളുകളെ നോക്കി പറയാവുന്ന അസുഖങ്ങൾ അല്ല ഇതൊന്നും. നിങ്ങൾ ഏറ്റവുമൊടുവിൽ പരിശോധന നടത്തിയതിനെക്കുറിച്ച് നിങ്ങളുടെ ലൈംഗികപങ്കാളിയോട് തുറന്ന് പറയുന്നതും തുടർന്നുള്ള ലൈംഗികബന്ധങ്ങൾക്ക് മുൻപേ തുടർപരിശോധന നടത്തുന്നതും മികച്ചകാര്യമായിരിക്കും.
ഏതെങ്കിലും ലൈംഗിക-സാംക്രമിക രോഗം വന്നാൽ നിങ്ങൾ അശ്രദ്ധാലു ആണെന്നതിനർത്ഥം ഇല്ലെന്നോർക്കണം. ഏതൊരാൾക്കും വരാവുന്ന ഈ ലൈംഗിക-സാംക്രമിക രോഗങ്ങൾ മിക്കതും ചികിൽസിക്കാവുന്നതോ നിയന്ത്രിക്കാവുന്നതോ ആണ്. സ്ഥിരപരിശോധനവഴിയായും ഇത്തരം രോഗങ്ങൾ പകരുന്നതെങ്ങനെയെന്നു അറിഞ്ഞിരിക്കുന്നത് വഴിയാണ് രോഗവുമായി ബന്ധപ്പെട്ട അപായസാധ്യത കുറയ്ക്കാവുന്നതാണ്.
ലൈംഗിക-സാംക്രമിക രോഗങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഈ അവലംബം പരിശോധിക്കുക