സെക്സ് കളിപ്പാട്ടങ്ങൾ, ഉറകൾ, ലൂബ്രിക്കന്റുകൾ , നിരോധോപാധികൾ എന്നിവക്ക് ബദൽ വേണ്ട പല കാരണങ്ങൾ/ സാഹചര്യങ്ങൾ ഉണ്ടായേക്കാം.ഉദാ: നിങ്ങൾ ജീവിക്കുന്ന പ്രാദേശിക ചുറ്റുപാടിൽ നിങ്ങൾക്ക് ഒരു പക്ഷേ സെക്സ് കളിപ്പാട്ടങ്ങൾ ലഭ്യമായെന്ന് വരില്ല. അഥവാ ലഭ്യമാണെങ്കിൽ തന്നെ അത് നിങ്ങളുടെ പക്കലുള്ളതായി കണ്ടുപിടിക്കപ്പെട്ടാൽ നിങ്ങളുടെ ഓറീയെന്റേഷൻ പുറത്തറിയാൻ സാധ്യതയുണ്ട്. അഥവാ നിരോധനോപാധികൾ/ ലൈംഗികസുരക്ഷാ സംവിധാനം ഉപയോഗിക്കാൻ തക്ക സാഹചര്യത്തിൽ ജീവിക്കുന്ന ഒരു ട്രാൻസ് -വ്യക്തി ആയിരിക്കണമെന്നില്ല നിങ്ങൾ.
ഏത് സാഹചര്യത്തിലും ഉദ്ദേശലക്ഷ്യം വെച്ചുള്ള വസ്തുക്കൾ മാത്രം ഉപയോഗിക്കുക. ഉദാ: കുണ്ണവളയങ്ങൾ (Cock Rings). ഡെന്റൽ ഡാമുകളെ അപേക്ഷിച്ച് ഉറകൾ തന്നെയാണ് ഏറ്റവും ഫലപ്രദം എന്നോർക്കണം. എങ്കിലും സുരക്ഷിതമായുപയോഗിക്കാവുന്ന ബദലുകളുമുണ്ട്.
ലൈംഗിക-കളിപ്പാട്ടബദലുകൾ(Sex Toy Alternatives)
ചിലപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ ലൈംഗികകളിപ്പാട്ടങ്ങൾ കണ്ടെത്താൻ സാധിക്കും. യഥാർത്ഥ ഉപയോഗം ലക്ഷ്യം വെച്ചുള്ളതല്ലാതെയുള്ള ഏതു പ്രയോഗവും അപകടരഹിതമാം തരത്തിൽ മാത്രം ആയിരിക്കണം എന്ന അറിവ് നിങ്ങൾക്കുണ്ടായിരിക്കണം
വീട്ടുപകരണങ്ങൾ എന്തെങ്കിലും ആണ് നിങ്ങൾ കൃത്രിമകുണ്ണയായി(ഡിൽഡോ) ഉപയോഗിക്കുന്നതെങ്കിൽ എന്തെങ്കിലും തരത്തിലുള്ള അണുബാധയോ ആന്തരികമുറിവുകളോ ഉണ്ടാവാതിരിക്കാൻ അവയെ ഉറ കൊണ്ട് പൊതിഞ്ഞു വേണമുപയോഗിക്കാൻ. ബ്രൂഷിന്റെ കൈപ്പിടിയോ പച്ചക്കറികളോ ഒക്കെ സാധാരണയായി ലൈംഗികസുഖത്തിന് വേണ്ടി ആളുകൾ ഉപയോഗിക്കാറുണ്ട്. മിനുസമുള്ള പ്രതലമില്ലാത്ത പച്ചക്കറികളോ പഴവർഗങ്ങളോ അല്ല ഉപയോഗിക്കുന്നതെങ്കിൽ കോണ്ടം കൊണ്ട് പൊതിഞ്ഞാൽ പോലും കോണ്ടത്തിൽ വിള്ളലുകൾ വീഴാം. പരന്ന അഗ്രമുള്ളതോ വളഞ്ഞ വശമുള്ളതോ ആയ ഉപകരണങ്ങൾ ഒന്നും തന്നെ ഗുദത്തിനകത്ത് കയറ്റാതിരിക്കുക.
സ്പന്ദനസ്വഭാവമുള്ള ഉപകരണങ്ങൾ ആണ് നിങ്ങൾ വൈബ്രേറ്റർ ആയിട്ടുപയോഗിക്കുന്നതെങ്കിൽ അവ വെള്ളംപിടിക്കാത്തവയാണെന്നുറപ്പ് വരുത്തണം. ഇവിടെയും കോണ്ടംകൊണ്ട് പൊതിഞ്ഞുപയോഗിക്കാനും ബാഹ്യമായ ഉത്തേജനക്രിയകൾക്കു മാത്രമായും ഉപയോഗിക്കുക.
നിങ്ങളുടെ പക്കലുള്ള ചില വസ്തുക്കളിൽ നിന്ന് തന്നെ കുണ്ണവളയങ്ങൾ സൃഷ്ടിക്കാം. ഉദാ: സ്ത്രീകൾക്കുള്ള ശരീരത്തിനകത്ത് കയറ്റാവുന്ന തരത്തിലുള്ള കോണ്ടത്തിന്റെ പ്ലാസ്റ്റിക് വളയം അടർത്തിയെടുത്ത് നിങ്ങൾക്ക് കുണ്ണവളയമായി ഉപയോഗിക്കാം. കുറച്ച് സമയത്തേക്കിന് മാത്രം ഉപയോഗിക്കാവുന്ന തരത്തിലും ഉദ്ധാരണശേഷവും നീക്കം ചെയ്യാവുന്ന തരത്തിലുമുള്ള വസ്തുക്കൾ കൊണ്ടുള്ള വളയം മാത്രമുപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഉപയോഗത്തിന്റെ ഏതെങ്കിലും അവസരത്തിൽ എന്തെങ്കിലും അസ്വസ്ഥതയോ , ചൊറിച്ചിലോ അനുഭവപ്പെടുകയാണെങ്കിൽ അപ്പോൾ തന്നെ വളയം നീക്കം ചെയ്യുക. നീക്കം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ വൈദ്യസഹായം നിശ്ചയമായും തേടുക.
തലയിണകവറുകൾ, സോക്സ് എന്നിവ സ്വയംഭോഗഉറകളായും, തുണിബിന്നുകൾ മുലഞെട്ടുകളിൽ അമർത്തി ഘടിപ്പിക്കുന്ന ക്ലാമ്പുകളായും , ബെൽറ്റ്, ചട്ടുകം, തടികൊണ്ടുള്ള സ്പൂണുകൾ എന്നിവ ബോണ്ടേജ് ആൻഡ് ഇമ്പാക്ട് പ്ലേ ഉപകാരണങ്ങളായും . എല്ലാ ലൈംഗികകളിക്കോപ്പുകളേയും പോലെ ഇവയ്ക്കുമുള്ള അപായസാധ്യത മനസ്സിലാക്കിയിരിക്കേണ്ടതും അവ വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതുമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ: കൂർത്തതോ, വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്നതോ ആയ ഒരു ഉപകരണവും നിങ്ങളുടെ ശരീരഭാഗങ്ങളുടെ ഉള്ളിലേക്ക് കടത്താതിരിക്കുക എന്നുള്ളതാണ്. ഒടിഞ്ഞുപോവാൻ സാധ്യതയുള്ള യാതൊന്നും നിങ്ങളുടെ സ്വകാര്യഭാഗങ്ങളിൽ കൂടെ അകത്ത് കയറ്റാതിരിക്കുക.
ലൂബ്രിക്കന്റ് ബദലുകൾ
ലൈംഗികകേളിയുടെ ഭാഗമായി ഉപയോഗിക്കുന്ന ഒരു പ്രധാനകാര്യമാണ് കുഴമ്പ് /എണ്ണ പരുവത്തിൽ കമ്പോളത്തിൽ ലഭ്യമാവുന്ന സെക്സ് ലൂബ്രിക്കന്റുകൾ. ഇവ ലൈംഗികബന്ധം ആയാസരഹിതമാക്കുകയും, ലൈംഗികസാംക്രമികരോഗം പിടിപെടാനുള്ള സാധ്യത ലഘൂകരിക്കുകയും (ഘർഷണം കുറച്ച് ആന്തരിക മുറിവുകൾ ഉണ്ടാവുന്നത് ലഘൂകരിക്കുന്നത് വഴി)ചെയ്യുന്നു . ലൂബ്രിക്കന്റ് ലഭ്യാമാവാത്ത സാഹചര്യത്തിൽ മറ്റു പല ദൈനംദിന പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരും ഉണ്ട് . തുപ്പൽ ഉപയോഗിച്ചും ഘർഷണരഹിതമായ കേളി ചിലപ്പോൾ സാധ്യമാവാം. Refinery29 എന്ന പോർട്ടലിൽ നിന്നും ലൂബ്രിക്കന്റ് ബദലുകളുടെ ശ്രേണി മനസ്സിലാക്കാവുന്നതാണ്
കോണ്ടത്തിനൊപ്പം ലൂബ്രിക്കന്റ് ഉപയോഗിക്കുമ്പോൾ എണ്ണ അടിസ്ഥാനമാക്കി നിർമിക്കുന്ന ലൂബ്രിക്കന്റ് ഒഴിവാക്കാൻ ശ്രദ്ധിക്കുക. എണ്ണ അടിസ്ഥാനമാക്കി നിർമിക്കുന്ന ലൂബ്രിക്കന്റുകൾ ഉപയോഗിക്കുമ്പോൾ കേളിവേളയിൽ കോണ്ടം പൊട്ടിപ്പോവാൻ സാധ്യതയേറെയാണ്.
ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇവിടെ നിന്നുമറിയാം
അതിർ-വിന്യാസ/ സുരക്ഷാ സംവിധാന ബദലുകൾ(Barrier Method Alternatives)
കോണ്ടം, ഡെന്റൽ ഡാം എന്നീ സുരക്ഷാ ഉപായങ്ങൾക്കുള്ള ബദലുകൾ കൃത്യമായി ഒന്നും തന്നെ ലഭ്യമല്ല
യാതൊരു കാരണവശാലും ഇവയ്ക്കു പകരമായി പ്ലാസ്റ്റിക് കൊണ്ടുള്ള ആവരണങ്ങളോ കവറുകളോ പെനട്രേറ്റിവ് സെക്സ് ചെയ്യുന്ന വേളയിൽ ലിംഗാവരണമായി ഉപയോഗിക്കാതിരിക്കുക. കോണ്ടം ഉപയോഗിക്കുന്നത് ലൈംഗികദ്രവം അതിനുള്ളിൽ തന്നെ ശേഖരിക്കപ്പെടാനും കൂടിയായ സ്ഥിതിക്ക് കൊണ്ടത്തിനു പകരം എന്തുപയോഗിച്ചാലും ആ ഫലം കിട്ടില്ല . ഒപ്പം ഗർഭനിരോധനവും ലൈംഗികരോഗങ്ങളിൽ നിന്നുള്ള സുരക്ഷയും ഉറപ്പിക്കാനാവില്ല.
നിങ്ങൾ ഓറൽ സെക്സിൽ ഏർപ്പെടുമ്പോൾ അനുബന്ധ സുരക്ഷക്കായി റോൾ-ഓൺ-കോണ്ടം , റബ്ബർ കൊണ്ടല്ലാത്ത കയ്യുറ, മൈക്രോവേവേതിര പ്ളാസ്റ്റിക് ആവരണം എന്നിവ കൊണ്ടുള്ള ഡെന്റൽ ഡാം സ്വയം നിർമിക്കാം. പ്ളാസ്റ്റിക് ആവരണം കൊണ്ടുള്ള ഡെന്റൽ ഡാം ശ്വാസതടസ്സം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും ഓർക്കുക.
ഇവയെല്ലാം തന്നെ ലൈംഗികസുരക്ഷാബദലുകളായി ഉപയോഗിക്കാമെന്നിരിക്കെ തന്നെ ലൈംഗികജന്യരോഗങ്ങൾക്കെതിരേയും അനിയന്ത്രിത ഗർഭധാരണത്തിനെതിരെയും കോണ്ടം നൽകുന്നത്രയും സുരക്ഷ ഇവയൊന്നും നൽകില്ല,
ലൈംഗികകളിക്കോപ്പുകൾ, ലൂബ്രിക്കന്റ് , സുരക്ഷാരീതികൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ നിങ്ങൾക്ക് നിയന്ത്രിത രക്ഷകർതൃത്വാരോഗ്യ പ്രബോധകരോട് ഇവിടെ സംഭാഷണം നടത്താം.