സജീവമായി ലൈംഗിക-ബന്ധങ്ങളിൽ ഏർപ്പെടുന്നവർക്ക് വരാൻ സാധ്യതയുള്ള പൊതു-പകര്ച്ചവ്യാധികളാണ് എസ്.റ്റി.ഐ (STI)-കൾ . ലക്ഷണങ്ങളൊന്നും ഇല്ലാതെ തന്നെ നിങ്ങൾക്കോ നിങ്ങളുടെ പങ്കാളിക്കോ ഇത് ബാധിക്കാവുന്നതാണ്. രോഗം ബാധിച്ചു എന്നുള്ളത് പെട്ടെന്ന് അനുഭവവേദ്യമാവണമെന്നില്ല. നിങ്ങളുടെ ജനനേന്ദ്രിയത്തിൽ വൃണമോ, പഴുപ്പോ, കുരുക്കളോ കാണപ്പെടുകയോ അകാരണമായ ചൊറിച്ചിലോ മൂത്രമൊഴിക്കുമ്പോൾ നീറ്റലുണ്ടാവുകയോ ചെയ്താൽ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയമാവുക.
ഇത്തരം വ്യാധികൾ ഉണ്ടോ ഇല്ലയോ എന്നറിയാൻ സ്ഥിരമായി പരിശോധനനടത്തുക മാത്രമാണ് പോംവഴി. ഒരു പക്ഷെ പരിശോധനക്ക് പോവുന്നത് നിങ്ങളിൽ ഭീതി ജനിപ്പിച്ചേക്കാം. പക്ഷെ കൃത്യസമയത്ത് പരിശോധനനടത്താതിരുന്നാൽ വരാൻ സാധ്യതയുള്ള ദീർഘകാല-ഗുരുതര ആരോഗ്യപ്രശ്നങ്ങളും നിങ്ങൾ വഴിയായി നിങ്ങളുടെ പങ്കാളി(കൾ)ക്കും പിടിപെടാൻ സാധ്യതയുള്ള അവസ്ഥയെക്കുറിച്ചാലോചിക്കുക
ലൈംഗിക-ജന്യ-വ്യാധികൾ സാധാരണമാണെങ്കിലും ഇവയിലേതെങ്കിലുമൊന്നിന്റെ പരിശോധനയിൽ പോസിറ്റിവ് ആയി തെളിയുന്നത് ഭീതിജനകമോ വൈകാരികമോ ആയ ഒരവസ്ഥ ആവാം. കൃത്യമായ മരുന്നുകൾ ഉപയോഗിക്കുന്നത് വഴി മിക്ക ലൈംഗിക-ജന്യ-വ്യാധികളും പരിഹരിക്കാൻ കഴിയും, എച്.ഐ.വി പോലെയുള്ള സാംക്രമികരോഗങ്ങൾ ദീർഘകാലചികിത്സ ആവശ്യമുള്ളവയാണ്. ശരീരത്തിലെ അണുവിന്റെ സാന്നിധ്യം കണ്ടുപിടിക്കപ്പെടാത്ത അവസ്ഥയെത്തുന്നത് വരെയും അത് മറ്റുള്ളവരിലേക്ക് പടരാതിരിക്കുന്നത് വരേയും എച്.ഐ.വി ബാധയ്ക്കുള്ള ചികിത്സ തുടരേണ്ടതുണ്ട്. ഒരു ലൈംഗികാരോഗ്യവിദഗ്ദ്ദയോട് ഒരു സമ്പൂർണ പരിശോധന തേടേണ്ടതെങ്ങനെ എന്നത് ഇവിടെ നിന്നറിയാം
നിങ്ങളുടെ പരിശോധനാഫലം ലഭിച്ചാൽ ചികിത്സ തേടുകയും നിങ്ങളുടെ അവസാനപരിശോധനക്ക് ശേഷം നിങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരോടും പരിശോധനാവിധേയരാവാൻ ആവശ്യപ്പെടുകയും അവരോടൊക്കെ സുരക്ഷിതലൈംഗികബന്ധങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുക.
ലൈംഗിക-ജന്യ-വ്യാധികൾക്കുള്ള പരിശോധനയിൽ പ്രതീക്ഷിക്കേണ്ടകാര്യങ്ങളെക്കുറിച്ച് ഇവിടെ നിന്നറിയാം