നിങ്ങളും മറ്റൊരാളും(ആളുകളും) ചേർന്ന് എന്ത് ചെയ്യണമെന്നുള്ള പരസ്പരധാരണയെ ഉഭയകക്ഷിസമ്മതമെന്ന് പറയാം. നമ്മുടെ ദൈനംദിന ചുറ്റുപാടുകളിൽ നമുക്ക് ഈ തരത്തിലുള്ള സമ്മതം ശീലിക്കാവുന്നതാണ് . ഉദാഹരണം പറഞ്ഞാൽ നമ്മുടെ ജോലിസ്ഥലത്ത് പുതുതായി വന്ന ഒരാളെ ആലിംഗനം ചെയ്യുന്നതിന് മുൻപ് അയാളെ കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിക്കാം, ഡേറ്റിംഗ് ആപ്ലിക്കേഷൻ വഴി പരിചയപ്പെടുന്ന ഒരാളോട് ലൈംഗികപരമായി എന്തൊക്കെ കാര്യങ്ങൾ ആണ് നിങ്ങൾക്ക് സ്വീകാര്യകരം എന്ന് അയാളെ അറിയിക്കൽ തുടങ്ങിയവ
ലൈംഗികതയുടെ കാര്യത്തിലാണെങ്കിൽ ലൈംഗികപ്രവൃത്തിയിൽ ഏർപ്പെടുന്ന ആളുകൾക്ക് അവരാഗ്രഹിക്കുന്ന തരത്തിലുള്ള ആനന്ദം ലഭ്യമാവുന്ന എന്നാൽ യാതൊരുതരത്തിലിലുമുള്ള ഹാനിയുമേൽക്കാതെയുള്ള ആനന്ദം ഉറപ്പിക്കുന്നതിന് ഉഭയസമ്മതം അനിവാര്യമാണ്. തുറന്നുള്ള സംസാരം തന്നെയാണ് ഇതിന്റെ അടിസ്ഥാനം. അതുപോലെ തന്നെ അങ്ങോട്ടുമിങ്ങോട്ടും സമ്മതം ചോദിക്കുന്നതും സമ്മതം നൽകുന്നതും
ഉഭയസമ്മതം കൈവരിക്കൽ എന്നാൽ കൃത്യമായ ആശയവിനിമയത്തോടെ ലൈംഗികവിനിമയം സുരക്ഷിതമാണെന്ന തോന്നൽ, സുരക്ഷ ഉറപ്പാക്കൽ എന്നിവയോടൊപ്പം ആനന്ദത്തിലേർപ്പെടുന്ന രീതിയാണ്. സമ്മതം പല രീതികളിൽ തേടാം, ഉദാ: തന്റെ ഉടുപ്പ് ഞാൻ മാറ്റിക്കോട്ടെ, അല്ലെങ്കിൽ ഞാൻ ഇയാളെ ഉമ്മ വെയ്ക്കാൻ ആഗ്രഹിക്കുന്നു മുതലായവ. ഇത്തരത്തിൽ പങ്കാളിയോട് ഓരോ അവസരത്തിലും സമ്മതം ആരായുന്നത് പരസ്പരം ഉണ്ടായേക്കാവുന്ന അതിരുകൾ മനസ്സിലാക്കി അവയെ മാനിച്ച് കൊണ്ട് കൂടി ലൈംഗികപ്രവർത്തികളെ ആസ്വദിക്കാൻ നമ്മെ സജ്ജരാക്കും
ലൈംഗികപ്രവർത്തികളിൽ അവയുടെ ഓരോ ഘട്ടത്തിലും നിങ്ങൾ ആസ്വദിക്കുന്നുണ്ടെന്നോ മറിച്ചാണെങ്കിൽ അങ്ങനെയോ പങ്കാളിയെ അറിയിക്കുന്നതും ഉഭയസമ്മതത്തിന്റെ ഒരു വശം ആണ്. എപ്പോഴും സമ്മതം ഇങ്ങനെ പറഞ്ഞറിയിക്കാൻ സാധിച്ചെന്ന് വരില്ലാത്തത് കൊണ്ട് ഏതെങ്കിലും തരത്തിൽ പങ്കാളിയോട് അത് സൂചിപ്പിക്കുന്നതും സമ്മതത്തെ അറിയിക്കൽ തന്നെ
തിരിച്ചെടുക്കാൻ സാധിക്കുന്ന വിഷയമാണ് സമ്മതം എന്നും നിങ്ങൾ ഓർക്കേണ്ടതുണ്ട്. നിങ്ങൾ ഹുക്-അപ്പ് ചെയ്യാനായി ഡേറ്റിംഗ് ആപ്പ് വഴി ഒരാളെ പരിചയപ്പെടുകയും പിന്നീടയാളെ നേരിൽ കണ്ടശേഷം സെക്സ് ചെയ്യേണ്ട എന്ന് തോന്നുകയും ചെയ്താൽ ? ഗ്രൈൻഡർ വഴി സെക്സ് ചെയ്യാം എന്ന് പറഞ്ഞെങ്കിൽപോലും പിന്നീടതിന് തോന്നില്ലെങ്കിൽ അത് നേരിട്ട് പറയുന്നത് സ്വന്തം ഇഷ്ടാനിഷ്ടത്തെ വിലമതിക്കാൻ എതിർകക്ഷിയെ പ്രേരിപ്പിക്കുന്ന ഘടകമാണ്. പരിചയത്തിന്റെ ഏതൊരു ഘട്ടത്തിൽ അയാളോട് ലൈംഗികബന്ധത്തിൽ ഏർപ്പെടണമോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ മാത്രം തീരുമാനം ആയിരിക്കണം. മറിച്ച് നിങ്ങൾക്ക് സമ്മതമില്ലാതെ/ താല്പര്യമില്ലാതെ അതിനു നിങ്ങളെ നിർബന്ധിക്കുമ്പോൾ അത് നിങ്ങളുടെ സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റവും നിങ്ങളുടെ വിസമ്മതത്തെ മാനിക്കാതിരിക്കലുമാവും. ഏതൊരു ലൈംഗികപ്രവർത്തിയും പരസ്പരസമ്മതത്തോടും ഊഷ്മളതയോടും കൂടി വേണം ചെയ്യാൻ
ഇതിനെക്കുറിച്ച് കൂടുതലറിയാൻ ഈ വീഡിയോ കാണുക . ടീൻ വോഗ്-ഇൽ നിന്നുള്ള ഈ പട്ടികയിൽ സമ്മതത്തെക്കുറിച്ചുള്ള ആശയവിനിമയ സൂചികകൾ കൊടുത്തിട്ടുണ്ട്