ലൈംഗിക-സാംക്രമികരോഗങ്ങൾ പല തരത്തിൽ പടരാം എന്ന് മനസ്സിലാക്കുന്നതാണ് ഈ രോഗങ്ങൾ തടയുന്നതിനുള്ള ആദ്യപടി. ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെ നിന്നും വായിക്കാം
ശരീരദ്രവങ്ങളിൽക്കൂടെ പകരുന്ന ക്ലെമടിയ,ഗൊണോറിയ മുതലായ രോഗങ്ങളെ അകറ്റിനിർത്തുന്നതിൽ ഉറകളും. ഡെന്റൽ ഡാമുകളും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചർമ്മത്തിൽ കൂടി പടരുന്നതോ, വദന/ ഗുദസുരത/റിമ്മിങ് മുഖേനയോ പകരുന്ന രോഗങ്ങളെ ചെറുക്കാനും ഉറകളും. ഡെന്റൽ ക്യാമുകളും പ്രയോജനപ്പെടും
നിങ്ങൾ ഉറ ഉപയോഗിക്കുന്നില്ലാത്ത പക്ഷം ലൂബ്രിക്കന്റ് പ്രയോഗിച്ചാൽ ആന്തരികഭാഗങ്ങളിൽ മുറിവുകൾ ഉണ്ടാവാനുള്ള സാധ്യതകുറയും(മുറിവുകളിൽ കൂടി രോഗങ്ങൾ പടരാനുള്ള സാധ്യത ഏറെയാണ്). ഉറയൊ , ലൂബ്രിക്കന്റോ ലഭ്യമല്ലെങ്കിൽ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഇവിടെ നിന്നറിയാം. രോഗപ്രതിരോധകുത്തിവയ്പ്പുകൾ വഴിയായി ഹെപ്പട്ടൈറ്റിസ് എ , എച്.പി.വി എന്നിവയുടെ അണുബാധയേൽക്കുന്നതിൽ നിന്നും നിങ്ങൾക്ക് സംരക്ഷണം നേടാം. ഈ കുത്തിവയ്പ് എവിടെ ലഭ്യാമാവുമെന്ന് ഇവിടെ നിന്നും വായിച്ചറിയാം.
എച്.ഐ.വി നെഗറ്റീവ് ആയ ഒരാൾക്ക് ഭാവിയിൽ എച്.ഐ.വി ബാധയേൽക്കാതിരിക്കാൻ ഇപ്പോൾ അവിശ്വസനീയമായ മാർഗ്ഗങ്ങൾ പ്രാപ്തമാണ്. ലൈംഗികബന്ധത്തിന് മുന്നേ ദിനവും കഴിക്കാവുന്ന ഒരു എച്.ഐ.വി പ്രതിരോധഗുളികയാണ് പ്രെപ് (PReP). അസുരക്ഷിതമായ ബന്ധപ്പെടലിലൂടെ അണുസമ്പർക്കമുണ്ടായെന്ന് തോന്നിയാൽ അടുത്ത 72 മണിക്കൂറുകൾക്കുള്ളിൽ പി.ഇ.പി(PEP) എന്ന ഗുളിക കഴിച്ചാൽ എച്.ഐ.വി പ്രതിരോധിക്കാം. പ്രെപ് (PReP), പി.ഇ.പി(PEP) എന്നീ ഗുളികകൾ എച്.ഐ.വി ബാധയെ മാത്രം തടയുന്ന ഗുളികകളാണ്. മറ്റു ലൈംഗികസാംക്രമികരോഗങ്ങളെ ഒന്നും തന്നെ ഇവ തടുക്കുന്നില്ല എന്നോർക്കുക.
എങ്ങനെയൊക്കെ ലൈംഗികബന്ധത്തിലേർപ്പെട്ടാലും ഓരോ മൂന്നു മുതൽ ആറ് മാസം വരെ നിങ്ങളുടെ ലൈംഗികാരോഗ്യനില പരിശോധിക്കുന്നത് ലൈംഗികസാംക്രമികരോഗങ്ങളെ കൃത്യമായി ചെറുക്കുന്നതിന് നിങ്ങൾക്ക് സഹായകമാവും.പരിശോധന എവിടെ ലഭ്യമാവുമെന്ന് ഇവിടെ നിന്നറിയാം. എന്നിട്ട് നിങ്ങളുടെ ദൈനംദിന പ്രവർത്തികളിൽ ആസ്വാദ്യകാര്യമായി ഏർപ്പെടാം.