ട്രൂവാദ(Truvada), ടെസ്കോവി(Descovy), TENVIR EM അതേപോലെ സാമാന്യമരുന്നുകളായ TDF/FTC എന്നിവയൊക്കെ യഥാർത്ഥത്തിൽ എച്.ഐ.വി അണുബാധിതരായ ആളുകളിൽ ഉപയോഗിച്ച് വന്നിരുന്ന മരുന്നുകളായിരുന്നു. എന്നാലിപ്പോൾ നമുക്കറിയാവുന്നത് പോലെ അണുസമ്പർക്കം ഉണ്ടായാൽ അണുബാധിതരാവുന്നതിൽ നിന്നും രക്ഷനേടാനായി എച്.ഐ.വി നെഗറ്റീവ് ആളുകൾക്കും ഈ ഗുളികകൾ ഉപയോഗിക്കാം. അമേരിക്കൻ ഗവർൺമെന്റിന്റെ ഭക്ഷ്യ-ഔഷധ വകുപ്പ് ട്രൂവാദ(Truvada), ടെസ്കോവി(Descovy) എന്നീ മരുന്നുകളെ പ്രെപ്(PrEP) ആയി അംഗീകരിച്ചിട്ടുണ്ട്. അതുപോലെ പെറു , ഫ്രാൻസ് , സൗത്ത് ആഫ്രിക്ക, കെനിയ, ഇസ്രായേൽ, കാനഡ എന്നീ രാജ്യങ്ങളിൽ ഈ പറഞ്ഞ മരുന്നുകൾ അംഗീകൃതമാണ്. ചില രാജ്യങ്ങളിൽ സാമാന്യരൂപത്തിലും പ്രെപ്(PrEP) അംഗീകരിച്ചിട്ടുണ്ട്.
തായ്ലൻഡ് , ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ക്ലിനിക്കൽ പരിശോധന വഴിയായി പ്രെപ്(PrEP) ചിലവർക്ക് ലഭ്യമാണ്. അതോടൊപ്പം ഇന്ത്യയുൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങളിൽ പ്രെപ്(PrEP) ലഭ്യമാക്കാൻ LGBTIQ മനുഷ്യാവകാശസംഘടനകൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതുവരെ നടപ്പിലാവാത്ത ഈ ലക്ഷ്യം സമീപകാലത്ത് കൈവരിക്കാനാവുമെന്ന് കരുതാം
ഇതുമായി ബന്ധപ്പെട്ടുള്ള ഓരോ രാജ്യങ്ങളെക്കുറിച്ചറിയാൻ പ്രെപ്(PrEP) വാച്ച് എന്ന വീഡിയോ കാണുക