എച്ച്.ഐ.വി പോസിറ്റിവ് ആയിട്ടുള്ള ഒരാൾ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന ആളാണെങ്കിൽ വൈറസ് ചിലപ്പോൾ നിർജീവാവസ്ഥതയിൽ ആയിരിക്കുകയും പരിശോധനയിൽ വൈറസ് ഉണ്ടെന്നു തിരിച്ചറിയാൻ സാധിച്ചില്ലെന്നും വരാം. മാത്രവുമല്ല, ചില അവസരങ്ങളിൽ രക്തത്തിൽ വൈറസ് ഉണ്ടെന്ന് പോലും പരിശോധനയിൽ കണ്ടുപിടിക്കാൻ സാധിച്ചെന്നും വരില്ല.
എച്ച്.ഐ.വി ബാധിതനായ ഒരാളിൽ വൈറസ് പരിശോധനയിൽ അത് കണ്ടുപിടിക്കാനായില്ലെങ്കിൽ അയാൾ ആരോഗ്യവാനാണെന്നും അയാളിൽ നിന്നും മറ്റൊരാളിലേക്ക് വൈറസ് പകരില്ല എന്നും ശാസ്ത്രം ഉറപ്പിക്കുന്നു. അഥവാ, അണുബാധ കണ്ടെത്താനായില്ലെങ്കിൽ അയാളിൽ നിന്നും പകരുന്നില്ല എന്ന് സാരം.
നിർദ്ദേശിക്കപ്പെട്ട മരുന്നുകൾ കൃത്യമായി കഴിക്കുന്ന ഒരാളിൽ വൈറസ് ബാധ മറഞ്ഞുതന്നെ തുടരും.
അണുബാധ തിരിച്ചറിഞ്ഞില്ല എന്നാൽ എച്ച്.ഐ.വി അണുവിൽ നിന്നും മുക്തമായി എന്നല്ല മറിച്ച് മറ്റുള്ളവരിലേക്ക് പകരുന്ന അവസ്ഥ സംജാതമാവുന്നില്ല എന്നാണ്.
എച്ച്.ഐ.വി ബാധിച്ച ഒരാൾക്ക് ഉറകൾ, പ്രെപ് ലൈംഗികസുരക്ഷാ ഉപാധികൽ കരുതലോടെ ഉപയോഗിച്ച് രതിയിൽ ഏർപ്പെടാവുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് 'TheBody' അല്ലെങ്കിൽ www.UequalsU.org എന്നീ പോർട്ടലുകൾ സന്ദർശിക്കുക. (ഇംഗ്ലീഷ് ഭാഷയിൽ)