എച്ച്.ഐ.വി ബാധിതനായ ഒരാളിൽ വൈറസ് പരിശോധനയിൽ അത് കണ്ടുപിടിക്കാനായില്ലെങ്കിൽ അയാൾ ആരോഗ്യവാനാണെന്നും അയാളിൽ നിന്നും മറ്റൊരാളിലേക്ക് വൈറസ് പകരില്ല എന്നും ശാസ്ത്രം ഉറപ്പിക്കുന്നു. അഥവാ, അണുബാധ കണ്ടെത്താനായില്ലെങ്കിൽ അയാളിൽ നിന്നും പകരുന്നില്ല എന്ന് സാരം.
എച്ച്.ഐ.വിയുടെ പ്രതിരോധ ചരിത്രത്തിലെ ഒരു പ്രധാനവികാസമാണ് മേൽപ്പറഞ്ഞിരിക്കുന്നത്. നിർജീവമായ അണുസാനിധ്യത്തിൽ ജീവിക്കുന്ന ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എച്ച്.ഐ.വി പകരുന്നില്ല എന്നുള്ളതും അയാൾക്ക് ആരോഗ്യകരമായി ജീവിക്കാൻ സാധിക്കുന്നു എന്നുള്ളതും കൃത്യമായ ചികിത്സയുടെ വിജയവും അതുവഴി ചികിത്സയുടെ പ്രധാന്യവും വിളിച്ചറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് www.UequalsU.org / Building Healthy Online Communities എന്ന വെബ്സൈറ്റ് സന്ദർശിക്കുക. (ഇംഗ്ലീഷ് ഭാഷയിൽ)