ചുംബനം, പരസ്പരസ്വയംഭോഗം, സ്വകാര്യഭാഗങ്ങളിലെ സ്പർശനം ഇവയൊന്നും തന്നെ അണുബാധ ഉണ്ടാക്കുന്നില്ല. സുരക്ഷിതമല്ലാത്ത ഓറൽസെക്സ്, ഏനൽ സെക്സ് മുതലായവ കാരണം അണുബാധ ഉണ്ടാവും. കോണ്ടം ഇല്ലാതെയുള്ള പെനെട്രേറ്റിവ് സെക്സ് എച്ച്.ഐ.വി പിടിപെടാനുള്ള ഒരു പ്രധാനകാരണമാണ്.
സിഫിലിസ്, ഗോണോറിയ, ക്ലെമിഡിയ, ഹെപ്പറ്റൈറ്റിസ് മുതലായ ലൈംഗികജന്യ രോഗങ്ങൾ കോണ്ടം ഉപയോഗം കൊണ്ട് വരാതിരിക്കണം എന്നുമില്ല. ഇവ ചിലപ്പോൾ തൊലിപുറത്തുകൂടിയാണ് പകരുന്നതും.