എച്ച്.ഐ.വി എന്നാൽ ഹ്യൂമൻ ഇമ്മ്യുണോഡെഫിഷ്യൻസി വൈറസ് എന്നാണ്. എച്ച്.ഐ.വി ഒരാളുടെ പ്രതിരോധശേഷിയെ ബാധിക്കുകയും ആരോഗ്യകരമായ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. എച്ച്.ഐ.വി ശരീരത്തിൽ പ്രവേശിച്ചശേഷം കാലക്രമേണ ഉണ്ടാവുന്ന പ്രതിരോധശേഷിരഹിത അവസ്ഥയെ എയ്ഡ്സ് എന്ന് വിളിക്കുകയും ചെയ്യുന്നു.
ഭാഗ്യവശാൽ, ശരീരത്തിന്റെ പ്രതിരോധനിലയെ ശക്തമാക്കിനിർത്താൻ ചികിത്സകൾ നിലവിലുണ്ട്. കൃത്യസമയത്ത് അണുബാധ സ്ഥിതീകരിക്കുകയും ചികിത്സതേടുകയും ചെയ്താൽ എച്ച്.ഐ.വി മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കാവുന്നതാണ്. ഈ മേഖലയിൽ വളരേയധികം പുരോഗതി ആരോഗ്യരംഗം കൈവരിച്ചിട്ടുണ്ട്; അത് തുടരുകയും ചെയ്യും. കൃത്യമായ മരുന്നുകൾ കഴിക്കുകയാണെങ്കിൽ എച്ച്.ഐ.വി ബാധിതരല്ലാത്ത ആളുകളുടെ അത്ര തന്നെ ആയുർദൈർഘ്യത്തോടുകൂടി എച്ച്.ഐ.വി ബാധിതരായവർക്കും ജീവിക്കാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഈ ഒരു നിമിഷ വീഡിയോ കാണുക. (ഇംഗ്ലീഷ് ഭാഷയിൽ)