ഈ ചോദ്യത്തിനുള്ള ഉത്തരം സങ്കീർണ്ണമാണ്. ഉദാഹരണത്തിന്, സ്വവർഗലൈംഗികത നിയമവിധേയമല്ലാത്ത രാജ്യങ്ങളിലും, വൈദ്യസഹായം തേടുന്ന ആളുടെ സ്വകാര്യത സംരക്ഷിക്കുന്ന കൃത്യമായ നിയമമില്ലാത്ത രാജ്യങ്ങളിലും സ്വന്തം ഐഡന്റിറ്റി തുറന്നു പറയുന്നത് സുരക്ഷിതമായിരിക്കണമെന്നില്ല.
എന്നിരിക്കെതന്നെ, നിങ്ങൾ വൈദ്യസഹായം തേടുന്ന ആളിനെ നിങ്ങൾക്ക് വിശ്വസിക്കാമെങ്കിൽ അവരോടു നിങ്ങളുടെ സെക്ഷ്വൽ ഓറിയനടേശനും മറ്റും തുറന്നു പറയുന്നത് നിങ്ങളെ കൂടുതലായി അറിയാനും അനുയോജ്യമായ പരിശോധനകൾ നിർദ്ദേശിക്കാനും അവർക്കു സാധിക്കും.
സുരക്ഷിതവും വിവേചനരഹിതവുമായ ഒരു സന്ദർശനം നിങ്ങൾ അർഹിക്കുന്നു. നിങ്ങളുടെ സെക്ഷ്വൽ ഓറിയന്റേഷൻ, ജൻഡർ ഐഡന്റിറ്റി തുടങ്ങിയവയോ നിങ്ങൾ ഏർപ്പെടുന്ന ലൈംഗികരീതികളോ തെറ്റാണെന്ന് ഏതെങ്കിലും ഡോക്ടർ പറയുകയാണെങ്കിൽ ക്ഷമയോടെ നിങ്ങൾക്ക് ലഭ്യമാക്കാവുന്ന പരിശോധനകളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും മാത്രം സംസാരിക്കാൻ ആവശ്യപെടുക.
കൂടുതൽ വിവരങ്ങൾക്ക് ഈ ഒരു നിമിഷ വീഡിയോ കാണുക. (ഇംഗ്ലീഷ് ഭാഷയിൽ)