സി.ഡി.സി നിർദ്ദേശപ്രകാരം ഒന്നിലധികം പങ്കാളികളുമായി ലൈംഗികവിനിമയം നടത്തുന്ന ഗേ, ബൈസെക്ഷ്വൽ പുരുഷന്മാർ ഓരോ മൂന്നു മുതൽ ആറ് മാസം കൂടുമ്പോഴും എച്ച്.ഐ.വി/എസ്.റ്റി.ഡി പരിശോനകൾ നടത്തണം. നിങ്ങൾ എന്ത് തരം ലൈംഗികപ്രവർത്തിയിലാണ് ഏർപ്പെടുന്നത്, നിങ്ങൾക്കുള്ള പങ്കാളികളുടെ എണ്ണം ഇവയനുസരിച്ച് നിങ്ങൾക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴും പരിശോധനവിധേയമാകാവുന്നതാണ്.
ഏറ്റവും മികച്ചതും പൂർണ്ണമായതുമായ പരിശോധനക്കായി ലൈംഗികബന്ധത്തിൽ നിങ്ങൾ ഉൾപ്പെടുത്തുന്ന ഓരോ ശരീരഭാഗവും പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഓറൽസെക്സ് ചെയ്യുന്നയാൾ ആളാണെങ്കിൽ മൗത്ത് സ്വാബ് എന്ന ടെസ്റ്റും ഏനൽ സെക്സ് , റിമ്മിങ് എന്നിവ ചെയ്യുന്നയാളാണെങ്കിൽ ഏനൽസ്വാബ് എന്ന ടെസ്റ്റും നടത്തേണ്ടതാണ്. ജനനേന്ദ്രിയ പരിശോധന പൊതുവെ മൂത്രപരിശോധന വഴിയാണ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ഈ ഒരു നിമിഷ വീഡിയോ കാണുക. (ഇംഗ്ലീഷ് ഭാഷയിൽ)