മേല്പറഞ്ഞതിനുള്ള ഉത്തരം ഒരാൾ ഏതുതരം രതിയിൽ ഏർപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പൊതുവെ ഒരു ഡോക്ടർ ഒരാൾക്ക് എച്ച്.ഐ.വി ബാധ ഉണ്ടായിട്ടുണ്ടോ എന്ന പരിശോധനയും, സിഫിലിസ് ബാധ മുതലായവ രക്തപരിശോധനയും, മറ്റുചില ലൈംഗികജന്യരോഗങ്ങൾക്ക് മൂത്രപരിശോധനയുമാണ് നടത്താറ്. നിങ്ങൾ ഓറൽ സെക്സ് ചെയ്യുന്ന ആളാണെകിൽ വായിൽ സ്വാബ് പരിശോധനാരീതിയും, ഏനൽ സെക്സിൽ സ്വീകർത്ത്യാവിന്റെ റോളുമാണ് ചെയ്യുന്നതെങ്കിൽ ഗുദത്തിൽ സ്വാബ് പരിശോധനാരീതിയും ഡോക്ടർ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
ഒരിക്കലോ, വല്ലപ്പോഴുമോ ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി എന്നിവയും ഉണ്ടോ എന്ന് പരിശോധിക്കുക. ഒരാൾ എച്ച്.ഐ.വി പോസിറ്റിവ് ആണെങ്കിൽ പ്രത്യേകിച്ചും.
വിശദാംശങ്ങൾക്ക് Greater Than AIDS ഇൽ നിന്നുള്ള
ഈ ഒരു നിമിഷ വീഡിയോ (ഇംഗ്ലീഷ് ഭാഷയിൽ)